മാതാപിതാക്കൾ: പേരൂർ വെള്ളാപ്പ ള്ളിൽ ചാക്കോയും ഏലിയും.
സഹോദരങ്ങൾ: വി.ജെ. ചാണ്ടി, വി.ജെ. മാത്യു, വി.ജെ. ഫിലിപ്പ്, ഏലി കൈത മറ്റത്തിൽ, അന്ന മൂക്കോട്ട്, ഏലി യാമ്മ പൂഴിക്കുന്നേൽ, നൈത്തി അയ ത്തിൽ.
ഭാര്യ: (ആദ്യ വിവാഹത്തിൽ) കണ്ടാര പ്പള്ളിൽ മറിയാമ്മ (രണ്ടാം വിവാഹ ത്തിൽ) കൂപ്ലിക്കാട്ട് മറിയാമ്മ.
മക്കൾ: ജെയിംസ് വെള്ളാപ്പള്ളി, തോമസ് വെള്ളാപ്പള്ളി, നാൻസി തറ യിൽ, അലക്സസ്, സിറിയക്, ലീലാമ്മ മാക്കീൽ, റോസമ്മ കണ്ടോത്ത്, മേരി തറയിൽ പുത്തൻപുരയിൽ, ഗ്രേസി മുകളേൽ
ക്നാനായ സമുദായത്തിനും കത്തോലിക്കാസമുദായത്തിനും അഭിമാനി ക്കാവുന്ന ഒരു അതുല്യപ്രതിഭ, തലയെടുപ്പുള്ള നിയമജ്ഞൻ ഈ രണ്ടു വാചകങ്ങളിൽ അഡ്വ. ജോസഫ് വെള്ളാപ്പള്ളിയുടെ മഹത്വം വെളിപ്പെടു ത്താം. തോട്ടം ഉടമകളുടെ സമർത്ഥനായ വക്കിൽ എന്ന ഖ്യാതി അദ്ദേഹം യുവത്വത്തിൽ തന്നെ നേടി. കോട്ടയം രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവ് ഇദ്ദേഹത്തോടായിരുന്നു നിയമോപദേശം തേടിയിരു ന്നത്. ഇംഗ്ലീഷുകാരുമായുള്ള ഇദ്ദേഹത്തിൻറെ ഉയർന്ന സൗഹൃദം സാമ്പ ത്തികപരാധീനതകളിൽ നിന്ന് നിരവധി പാവപ്പെട്ടവരെ കരകയറ്റിയിട്ടുണ്ട്. പരി. സിംഹാസനത്തിൽനിന്ന് ‘PRO ECELESIA ET PONTIFICE’ എന്ന ബഹു മതി നേടിയ വ്യക്തിയാണദ്ദേഹം. ജോസഫ് ആൻഡ് മർക്കോസ്, ജോസഫ് ആൻഡ് കുര്യൻ എന്ന നിയമസഹായ സ്ഥാപനങ്ങൾ പ്രശസ്‌തമാണ്. സമു ദായത്തിന് ഏറ്റവും കൂടുതൽ സാമ്പത്തികസഹായം നൽകിയത് വെള്ളാ പ്പള്ളി കുടുംബാംഗങ്ങളാണ്. കാരിത്താസ് ആശുപത്രിക്ക് 6 ഏക്കർ സ്ഥലം സംഭാവന ചെയ്‌തത് സ്‌മര്യ പുരുഷൻ്റെ സീമന്തപുത്രനായ ജെയിംസ് വെള്ളാപ്പള്ളിയാണ്. അഭിഭാഷകവൃത്തിയിൽ പൂർണ്ണസമർപ്പണം ചെയ് വ്യക്തിയായിരുന്നു വെള്ളാപ്പള്ളി വക്കീൽ ഭാഗ്യജാതനും ബുദ്ധിമാനുമാ യിരുന്ന അദ്ദേഹം 1942 മാർച്ച് 30 ന് അന്തരിച്ചു.
“Great men live after death” എന്ന ആപ്‌തവാക്യം എത്ര അന്വർത്ഥം. അഭിഭാഷകശ്രേഷ്‌ഠാ അങ്ങയുടെ നാമം എക്കാലവും സ്മരിക്കപ്പെടട്ടെ!