ഓതറ ലിറ്റിൽ ഫ്ളവർ ക്നാനായ കത്തോലിക്ക പള്ളിയുടെ സ്ഥാപനത്തിന് കാരണഭൂതനായി എക്കാലവും സ്മരിക്ക പ്പെടേണ്ട ഒരു വ്യക്തിയാണ് വട്ടോത്ര ഇട്ടി. 1899 ഓഗസ്റ്റ് 24-ാം തിയതി തിരുവല്ല താലൂ ക്കിൽ ഇരവിപേരൂർ വില്ലേജിൽ വള്ളംകുളം എന്ന സ്ഥലത്ത് വട്ടോത്ര ഭവനത്തിൽ കുര്യാള-ശോശാമ്മ ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ചു. യാക്കോബായ സഭ യിൽപ്പെട്ട അവർ കല്ലിശ്ശേരി വലിയ പള്ളി യിൽവച്ച് ആ കുഞ്ഞിൻ്റെ മാമോദീസ നട
അന്നത്തെ രീതി അനുസരിച്ചുള്ള പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം 7-ാം ക്ലാസ്സ് വരെ വള്ളംകുളം ഗവ. മിഡിൽ സ്‌കൂളിലും 8ഉം 9ഉം ക്ലാസ്സുകൾ തിരുവല്ല ഗവ. വെർണാക്കുലർ ഹൈസ്‌കൂളിലും പഠിച്ചു. അന്ന് 7-ാം ക്ലാസ്സ് പാസ്സായാൽ ഗവ. ഓഫീസുകളിലും സ്‌കൂളുകളിലും ജോലി ലഭിക്കുമായി രുന്നു. 9-ാം ക്ലാസ്സുകാർക്ക് മലയാളം, ഇംഗ്ലീഷ് ഹൈസ്‌കൂളുകളിൽ മല യാളം പണ്‌ഡിറ്റായി ജോലിയിൽ പ്രവേശിക്കാമായിരുന്നു. 9-ാം ക്ലാസ് പാസ്സായി അധികം താമസിയാതെ മിഡിൽ സ്‌കൂൾ അദ്ധ്യാപകനായി ഗവൺമെന്റിൽനിന്നും ഉത്തരവു ലഭിച്ചു. ആദ്യ നിയമനം വള്ളംകുളം ഗവ. മിഡിൽ സ്‌കൂളിലായിരുന്നു. അന്നു മുതൽ ഇട്ടി ഇട്ടി സാറായി
ഇട്ടിസാറിന്റെ പിതാവ് സ്ഥലത്തെ നല്ല ഒരു കർഷകനായിരുന്നു. ആണ്ടു വട്ടത്തിന്റെ അധികപങ്കും കരിമ്പു കൃഷിക്കും അത് ആട്ടി ശർക്കര ആക്കു ന്നതിനും ചെലവഴിച്ചിരുന്നു. കൃഷിയിൽ പിതാവിന് സഹായിയായി വർത്തി ക്കേണ്ടത് തന്റെറെ കർത്തവ്യമാണെന്ന് തിരിച്ചറിഞ്ഞ ഇട്ടിസാർ രണ്ടു വർഷത്തെ അദ്ധ്യാപകവൃത്തി രാജി വച്ച് കൃഷിക്കാര്യങ്ങളിലേക്ക് തിരിഞ്ഞു. അന്ന് കത്തോലിക്ക സഭയെപ്പറ്റി തീർത്തും അജ്ഞരായിരുന്നു തദ്ദേശവാസി കൾ, ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ പുത്തൻകുറ്റുകാരായ യാക്കോ ઝારભા ബായ ക്രിസ്‌ത്യാനികൾ പുത്തൻകൂറ്റുകാരായ യാക്കോബായ വിശ്വാസിക ളായിരുന്നു. കൂനൻ കുരിശു സത്യത്തിനുശേഷം പൂത്തൻ കൂറ്റുകാരായ യാക്കോബായ വിശ്വാസികളായിരുന്നു. കൂനൻ കുരിശു സത്യത്തിനുശേഷം പുത്തൻകൂറ്റുകാർ കത്തോലിക്കാ സഭയോട് കടുത്തവിരോധം പുലർത്തി യിരുന്നല്ലോ. അവരുടെ പ്രബലമായ ഒരാസ്ഥാനം കൂടിയായിരുന്നു കല്ലിശ്ശേ രി. അവിടെ ചില പ്രത്യേക സന്ദർഭങ്ങളിൽ സുവിശേഷയോഗങ്ങൾ സംഘ ടിപ്പിക്കപ്പെട്ടിരുന്നു. ഇവയിൽ ഇട്ടിസാറും ഭാര്യാ സഹോദരനായ നടുവിലേട്ട് ബ.ജേക്കബ് ശെമ്മാശനും മറ്റു സ്നേഹിതരും സംബന്ധിക്കുക പതിവായി രുന്നു. തൻനിമിത്തം സഭാചരിത്രത്തിലേക്ക് ഇറങ്ങി ചിന്തിക്കുവാനുള്ള താൽപര്യം അദ്ദേഹത്തിനുളവായി. ഇട്ടിസാറും ബ. ജേക്കബ് ശെമ്മാശനും സ്നേഹിതരും സന്ധ്യാവേളകളിൽ സഭാചരിത്രം പഠിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു പോന്നു. രണ്ടു വർഷത്തെ പഠനങ്ങൾക്കു ശേഷം കത്തോലിക്ക സഭയാണ് മാതൃസഭയെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. അക്കാലത്താണ് അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുത്തൻകൂറ്റുകാരായ ക്നാനായ സഹോദരങ്ങളുടെ പുനരൈക്യം ലാക്കാക്കി കറ്റോട്ട് ഒരു മിഷൻ ഹൗസ് സ്ഥാപിക്കുന്നത്. അത് 1922ൽ ആയിരുന്നു. കറ്റോട്ട് പള്ളിയിൽചെന്ന് അന്നത്തെ ബ.വികാരി അച്ചനുമായി സംസാരിച്ച് അനുകൂലമായ അവസര ത്തിൽ കത്തോലിക്ക സഭയുടെ അംഗമായിത്തീർന്നു അദ്ദേഹം. സ്വഭവന ത്തിൽ താമസമാക്കിയ ഇട്ടിസാർ ഉപജീവനാർത്ഥം 1946ൽ കുറ്റൂരിൽ ഒരു ഹോമിയോ ഡിസ്പെൻസറി സ്ഥാപിച്ചു ചികിത്സ ആരംഭിച്ചു. 1957ൽ തിരു വല്ല രൂപത വക ഇരുവല്ലിപ്ര സെൻ്റ് തോമസ് ഹൈസ്‌കൂളിൽ മലയാളം അധ്യാപകനായി ജോലികിട്ടി. 1960ൽ അവിടെനിന്നും റിട്ടയർ ചെയ്തു. അതി നുശേഷവും ഹോമിയോ ചികിത്സ ചെയ്‌തുകൊണ്ടിരുന്നു. ഇതിനിടയിൽ ബന്ധത്തിൽപ്പെട്ട പലരേയും പുനരൈക്യപ്പെടുത്താൻ പരിശ്രമിച്ചിട്ടുണ്ട്. 1981 നവംബർ 4-ാം തിയ്യതി ഇഹലോകവാസം വെടിഞ്ഞു.
മക്കൾ: മേരി, ജോസഫ്, ശോശാമ്മ, ഏലിയാമ്മ, പരേതനായ കെ.ഐ.ജേക്കബ്ബ്.