പി.യു. ലൂക്കാസ് പുത്തൻപുരയ്ക്കൽ പുരാതനപ്പാട്ടുകളുടെ സമ്പാദകൻ (1896-1957)

പി.യു. ലൂക്കാസ് പുത്തൻപുരയ്ക്കൽ പുരാതനപ്പാട്ടുകളുടെ സമ്പാദകൻ (1896-1957)

കുടുംബം: കോട്ടയം വലിയങ്ങാടിയിൽ പുത്തൻപുരയ്ക്കൽ ഭവനത്തിൽ 1876 -ൽ ജനിച്ചു. ഭാര്യ അച്ച യൗവന ത്തിൽ തന്നെ നിര്യാതയായി.

മക്കൾ: ഏകപുത്രനായ ദാസൻ, ഏലികുട്ടി ചക്കുങ്കൽ, പുഷ്പാമ്മ ചെറി യത്തിൽ, ദാസൻ തൂത്തുക്കുടി രൂപ തയിൽ ചേർന്ന് ഫാ. പി.എൽ. എഫ്രേം എന്ന പേരിൽ മിഷനറി വൈദികനായി. വിവിധ ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം തൻ്റെ പിതാവിൻ്റെ പിൻഗാമിയെന്ന നിലയിൽ പാടവം പ്രകടിപ്പിച്ചു.

മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ രൂപതാ പ്രസിൻ്റെ ചുമതല ലൂക്കാസിനെ ഏല്‌പിച്ചു. സാമാന്യ വിദ്യാഭ്യാ സത്തിന് പുറമെ സുറിയാനിയും സംസ്കൃതവും കുറേശെ പഠിച്ചു. അർപ്പ ണബോധവും സത്യസന്ധതയും നിറഞ്ഞ ലൂക്കാസ് മരണം വരെ പ്രസിൽ ജോലി ചെയ്തു. 1910-ൽ മലയാളത്തെ സുറിയാനി ക്രിസ്‌ത്യാനികളുടെ പുരാ തനപ്പാട്ടുകൾ’ എന്ന ഈടുറ്റ ഗ്രന്ഥം പ്രകാശനം ചെയ്തു‌. അതിൻ്റെ ജീവാ ത്മാവും പരമാത്മാവും ശ്രീ. പി.യു. ലൂക്കാസ് തന്നെ. ആദ്യ നൂറ്റാണ്ടുകളിൽ ആരും എങ്ങും ഒന്നും എഴുതിവച്ചിരുന്നില്ല. വായ്‌പാട്ടായും വായ്മൊഴി യായും കേട്ടുവന്നിരുന്ന പാട്ടുകൾ സമാഹരിക്കുകയെന്ന ക്ലേശകരമായ ജോലി അദ്ദേഹം പൂർത്തിയാക്കി. ആൺപാട്ടുകളും പെൺപാട്ടുകളും പള്ളി പ്പാട്ടുകളും ചിന്തുകളും വട്ടക്കളിപ്പാട്ടുകളും ചിട്ടപ്പെടുത്തിയെടുത്തതാണ് പുരാ തനപ്പാട്ടുകൾ. യശശ്ശരീരനായ ബ. വട്ടക്കളത്തിൽ മത്തായി അച്ചന്റെ പ്രോത്സാഹനം ശ്രീ. ലൂക്കാസിന് ലഭിച്ചിട്ടുണ്ട്.

ക്നാനായരുടെ മലങ്കരപ്രവേശം, ആചാരാനുഷ്‌ഠാനങ്ങൾ, 72 പദവികൾ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നതാണ് പുരാതനപ്പാട്ടുകൾ. ഈ ഗ്രന്ഥം ആധികാരികമെന്ന് ഏവരും സമ്മതിക്കുന്നു. കേരളകാളിദാസൻ എന്ന അപരനാമത്താൽ അറിയപ്പെടുന്ന പണ്‌ഡിതകവിവര്യൻ കേരളവർമ്മ വലി യകോയിത്തമ്പുരാൻ ഈ ഗ്രന്ഥത്തെ ശ്ലാഘിച്ചിട്ടുണ്ട്. ദീപിക, മനോരമ തുട ങ്ങിയ പ്രസിദ്ധ പത്രങ്ങളും ഇദ്ദേഹത്തിൻ്റെ ത്യാഗമസൃണമായ സംരംഭത്തെ പ്രകീർത്തിച്ചിട്ടുണ്ട്. താളിയോലകളിലെ വട്ടെഴുത്തുകളും ചുട്ടെഴുത്തുകളും വായിച്ച് ഭാഷാന്തരം ചെയ്യാൻ ലൂക്കാസിന് പ്രത്യേക കഴിവുണ്ടായിരുന്നു.

‘കോട്ടയം പത്രിക’ നിർത്തലാക്കി. പകരം ‘അപ്നാദേശ്’ രൂപംകൊണ്ടു. അതിന്റെ ചുക്കാൻ പിടിക്കാനും കഥാപുരുഷന് കഴിഞ്ഞു. അത് വളർന്ന് ഇന്ന് കോട്ടയം അതിരൂപതയുടെ ‘സ്വർണ്ണനാവായി’ പരിണമിച്ചിരിക്കുന്നു. ഈ ദ്വൈവാരിക ലോകത്തിൻ്റെ നാനാഭാഗത്തും ചെന്നെത്തുന്നു. ഈ ചെറിയ വലിയ മനുഷ്യനെ അല്‌മായ മുദ്രാലയപ്രേഷിതനെന്ന് വിളിക്കുക യല്ലേ വേണ്ടത്? യുവതലമുറ അദ്ദേഹത്തിന്റെ ചരിത്ര പഠിതാക്കളാകണം. 81-ാം വയസിൽ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *