മിനി ഉതുപ്പ്(Mini Udupp)

മിനി ഉതുപ്പ്(Mini Udupp)

1972 ലെ ശിശുദിനത്തിൽ
അറബിക്കടലിന്റെ ഒരു ഓരത്ത് ജനിച്ചു 
അമ്മ ബേബി വനജ അച്ഛൻ ടി വി ഉതുപ്പ്.
കൂടപ്പിറപ്പുകൾ ബീന,ബിജു എന്നിവർ ഭർത്താവ് ബൈജു പി. ബി,മക്കൾ ആദി,ആമി.
ചെറുകഥ, നോവലെറ്റ്, കവിത എന്നിവ എഴുതാറുണ്ട്.
തപസ്യ കലാ സാഹിത്യ വേദി, കണ്‍സ്യൂമര്‍ വേള്‍ഡ്, ഇതള്‍ പബ്ലിക്കേഷന്‍സ്, ചില്ല എന്നീ പ്രസിദ്ധീകരണങ്ങളിലൂടെയാണ്  തുടക്കത്തിലെ രചനകൾ‍ പ്രധാനമായും പ്രകാശിതമായിട്ടുള്ളത്. പുകാസ, എഴുത്തകം എന്നിവയുടെ ഫേസ്ബുക്ക് പേജ് ലൂടെയും ഒന്നാമധ്യായം,പെൺ രാത്രികൾ എന്നീ പുസ്തകങ്ങളിലൂടെയും കവിതയും കഥയും വെളിച്ചത്തു വന്നു.
രണ്ട് പുസ്തകങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശ്യാമയുടെ കണ്ടുപിടിത്തങ്ങൾ എന്ന നോവലൈറ്റും  ആത്മപ്രണാമം എന്ന  കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടെ സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. ‘എഴുത്തകം’ ,.
ഉത്തരകേരള കവിതാസാഹിത്യവേദി സ്നേഹവീട്, അക്ഷരദീപം അന്ന മലയാളം തുടങ്ങിയവയിലെ അംഗമാണ്.

കപിലവസ്തു എന്ന ചെറുകഥയ്ക്ക് ‘നന്മ’ സംഘടനയുടെ അവാര്‍ഡ് ലഭിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലും ഏറെ കഥകളും കവിതകളും അച്ചടിമഷി പുരളാൻ ഇനിയും ഉണ്ട്.
ലോകനാടകവാർത്തകൾ , ANNA മലയാളം എന്നീ വെബ് സൈറ്റുകളിൽ ഇപ്പൊൾ കഥയെഴുതുന്നുണ്ട്

വയനാടിൻ്റെ സ്വന്തം കവയിത്രി മിനി ഉതുപ്പിനെ  മയിലമ്മ ഫൗണ്ടേഷൻ ആദരിച്ചു എന്ന് വാർത്ത വന്നിരുന്നു.
തിരുവനന്തപുരത്ത് ജോയിൻ്റ് കൗൺസിൽ ഹാളിൽ വെച്ച് ഡോക്ടർ തോമസ് ഐസക്ക് ആണ് ആദരവ് നിർവ്വഹിച്ചത്.സാമൂഹ്യരംഗത്തെ പ്രവർത്തനങ്ങൾക്കായിരുന്നു ഈ ആദരവ്.
അക്ഷര ദീപത്തിൽ മുഖചിത്രവും വിശദ വിവരങ്ങളും  അതോടൊപ്പം കൂട് വിടുമ്പോൾ എന്ന കവിതയും വന്നു.

വീണ്ടും 2023 നവമ്പർ 1 തീയതി മുതൽ (കേരളപ്പിറവി ദിനം) നിയമസഭയിൽ നടക്കുന്ന പുസ്തക മേളയിൽ ബാർട്ടർ പബ്ലിക്കേഷൻസ് പുറത്തിറക്കിയ  ആത്മപ്രണാമം എന്ന കവിതാ സമാഹാരം ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു അത് ബാർട്ടർ പബ്ലിക്കേഷൻ്റെ സ്റ്റാളിൽ വിൽപ്പനക്ക് വെച്ചിരുന്നു.

നെറ്റിൽ വിശദ വിവരങ്ങൾ ഉണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *