മാതാപിതാക്കൾ: ഉഴവൂർ എണ്ണംപ്ലാശ്ശേ രിൽ ലൂക്കാസാറും ഏറ്റുമാനൂർ മുകളേൽ അന്നമ്മയും.
വിദ്യാഭ്യാസം
ഉഴവൂർ സെന്റ്റ് ജോവാനസ് യു.പി. സ്‌കൂൾ, അതിരമ്പുഴ സെൻ്റ് മേരീസ് ഹൈസ്ക്കൂൾ. സ്കോളർഷിപ്പു ലഭിച്ചു. നാഗപ്പൂർ സർവ്വകലാശാലയിൽനിന്ന് നല്ല മാർക്കോടെ ബി.എ (ഇംഗ്ലീഷ്) ബിരുദം നേടി. നല്ല പ്രസംഗകയായിരുന്നു. സാഹിത്യ സമാജം സെക്രട്ടറിയായി തിള ങ്ങി. പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. സെക്രട്ടറിയേറ്റിൽ ജോലി നേടി. പടി പടിയായി ഉയർന്ന് ജോയിൻ്റ് സെക്രട്ടറി പദവിയിലെത്തി റിട്ടയർ ചെയ്തു.
വിവാഹം
1957 സെപ്റ്റംബർ 5-ാം തീയതി. ഭർത്താവ് കിടങ്ങൂർ പുറയംപള്ളി പി. സി. മാത്യു. കേരള ഹെൽത്ത് സർവ്വീസിലെ ഉദ്യോഗസ്ഥൻ.
മക്കൾ: ഒരു പുത്രനും അഞ്ച് പുത്രിമാരും. ഏകപുത്രൻ ജേക്കബ് മാത്യു ചിക്കാഗോയിൽ എൻജിനീയർ. മൂത്തമകൾ ബീനാ ഫെഡറൽ ബാങ്ക് മാനേജർ. രണ്ടാമത്തെ പുത്രി ശുഭ ബാങ്ക് മാനേജർ. മൂന്നാമത്തെ പുത്രി ഡോ. സുജ ഡന്റൽ ഡോക്‌ടറായി ജോലി ചെയ്യുന്നു. നാലാമത്തെ പുത്രി റാണി കാനറാ ബാങ്ക് മാനേജരാണ്. അഞ്ചാമത്തെ പുത്രി സെലിൻ കാനഡായിൽ സോഫ്റ്റ്വെയർ ഡവലപ്പർ. ഉയർന്ന ജോലികളിൽ എത്തിച്ചേർന്ന മക്കളും മരുമക്കളും കൊച്ചുമക്കളും സസുഖം വാഴുന്നത് കാണ്മാൻ ഭാഗ്യം ഏലി കുട്ടിക്ക് ലഭിച്ചു. 36 വർഷം ഉദ്യോഗസ്ഥയായി കഴിഞ്ഞു. അതിനുശേഷം മന്ത്രി പി.ജെ. ജോസഫിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
അതിന്റെ പ്രയോജനം കോട്ടയം രൂപതയ്ക്ക് ഏറെ ലഭിച്ചു. വിദ്യാഭ്യാസ പരമായ കാര്യങ്ങൾക്ക് ഏലിക്കുട്ടി നൽകിയ ശ്രദ്ധയും സേവനവും വർണ്ണ നാതീതമാണ്. നമ്മുടെ ഗ്രാമങ്ങളിൽനിന്നും തലസ്ഥാനത്തെത്തി കാര്യങ്ങൾ സാധിച്ചെടുക്കാൻ വേണ്ടി പോകുന്ന നമ്മുടെ ആളുകൾക്ക് ഈ നല്ല വനിത ഒരു അത്താണിയായിരുന്നു. 1988 ൽ എലിക്കുട്ടിക്ക് പരിശുദ്ധ മാർപ്പാപ്പ പേപ്പൽ ബഹുമതി നൽകി ആദരിച്ചു. പ്രമേഹരോഗം ഏലിക്കുട്ടിയെ കീഴ്പ്‌പെടുത്തി യിരുന്നു. 1997 ജൂലൈ 18-ാം തീയതി സ്നേഹത്തിൻ്റെ പര്യായമായ ആ മഹതി കർത്താവിൽ നിദ്രപ്രാപിച്ചു.