സൗമി മട്ടന്നൂര്‍
പിതാവ് – ഗോഡ്വിന് പുതിയേടത്ത് റിട്ട. പോസ്റ്റ് മാസ്റ്റര്‍
മാതാവ് – ഐഡാ ഏലിയാസ് Rtd. HM, BEMUPS
സഹോദരങ്ങള്‍ – ശോഭ, സാജന്
വിദ്യാഭ്യാസയോഗ്യത – BA(P), TTC
മട്ടന്നൂര്‍ തല്ലി റോഡില്‍ നെല്ലുന്നിമൊട്ട എന്ന സ്ഥലത്ത് ബെന്നിഗിരിയില്‍ പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റര്‍ ഗോഡ്വിന് പുതിയേടത്തിന്റെയും റിട്ട. എച്ച്. എം. ആയ ഐഡ ഏലിയാസിന്റെയും മൂന്നുമക്കളില്‍ ഇളയവളാണ് സൗമി. 1963 ഡിസംബര്‍ 15-ാം തീയതി കുതിരുറില് ജനിച്ചു.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കലാ-സാംസ്ക്കാമിക സംഘടനാ വേദികളില്‍ സജീവ പങ്കാളിത്തം പ്രകടിപ്പിച്ചിരുന്നു. വിദ്യാലയ കാലങ്ങളില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായി. കൂത്തുപറമ്പ് ഹൈസ്ക്കൂള്, കൃസ്ത്യന്‍ കോളേജ്, നിര്മ്മലഗീരി കോളേജ്, കോഴിക്കോട് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രീ-പ്രൈമറി അദ്ധ്യാപികയായി ജോലി ചെയ്തു. ഇപ്പോള്‍ മുഴുവന്‍ സമയവും സാമുഹ്യരംഗത്ത് പ്രവര്‍ത്തിക്കുകയാണ്. കേരള മദ്യ നിരോധന സമിതി, ഉത്തര കേരള കവിതാ സാഹിത്യ വേദി, സാക്ഷരതാ രംഗത്തും മുഴുവന്‍ സമയ പ്രവര്‍ത്തകയായി ജീവിതം നയിക്കുന്നു.
നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ എഴുതികൊ ണ്ടിമിക്കുന്ന സൗമി കര്‍മ്മസേവാ, കര്‍മ്മധീര പുരസ്ക്കാരങ്ങള്‍ തുടങ്ങി ഒട്ടനവധി പുരസ്ക്കാരങ്ങള്‍ കൈപ്പറ്റുകയുണ്ടായി. തികഞ്ഞ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രതീകമായി പ്രവര്‍ത്തനം തുടരുന്ന ഈ കവയ്രതി അവിവാഹിതയുമാണ്.
സാഹിത്യ സാംസ്ക്കാരിക സാമൂഹ്യ പാരിസ്ഥിതിക രംഗത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനം തുടരുന്നു. നിരവധി കവിയരങ്ങിലും സാംസ്ക്കാരിക സമ്മേളനങ്ങളിലും പങ്കെടുത്തുകൊണ്ടിരിക്കുന്നു.
വിലാസം –
സൗമി മട്ടന്നൂര്‍ (ഇസബെല്‍ സൗമി. ജി. പി.)
ബെന്നിഗിരി, പി. ഒ. മട്ടന്നുര്‍
ഫോണ്‍ – 8129193015, 8547812615