ഷെവലിയർ ജേക്കബ് തറയിൽ (1860-1948)

ഷെവലിയർ ജേക്കബ് തറയിൽ (1860-1948)

മാതാപിതാക്കൾ: തറയിൽ കുരുവിളയും കാരിക്കൽ അച്ചാമ്മയും

പിതൃസഹോദരങ്ങൾ: ശ്രീമൂലം പ്രജാ സഭാ മെമ്പർ തൊമ്മി തറയിൽ, കൊച്ചോക്കൻ (ലൂക്കാ) തറയിൽ, ഫാ. ജോസഫ് തറയിൽ.

പിത്യസഹോദരിമാർ: കൊച്ച ചങ്ങുംമൂലയിൽ, കുഞ്ഞുമറിയം ഒട്ട ക്കാട്ടിൽ, കൊച്ചന്ന മാളിയേക്കൽ കൊച്ചേലി (ചെറുപ്പത്തിലേ മരിച്ചു)

ഭാര്യ: നീണ്ടൂർ പ്രാലേൽ ഇട്ടിക്കുഞ്ഞ് മകൾ മറിയം.

മക്കൾ: ജോസഫ്, കുരുവിള, തോമസ്, ലൂക്കാ, അച്ചാമ്മ (സിസ്റ്റർ ഇഗ്‌നാസി യ), കുഞ്ഞച്ചു മാറമംഗലം, മാന്നാനം, മേരി അത്താഴക്കാട്ട് കണ്ണങ്കര. മക്കളിൽ തോമസ് തറയിൽ പിന്നീട് കോട്ടയം മെത്രാനായിരുന്നു.

ഷെവ. ജേക്കബ് ഏക മകനായിരുന്നതിനാൽ പിതൃസഹോദരന്മാരുടെ സ്വത്ത് ജേക്കബിന് ലഭിച്ചു. കാരണം അവർക്ക് സന്താനങ്ങളുണ്ടായിരുന്നി ല്ല. കൂടാതെ ജേക്കബ് സ്വന്തമായി വേറെ പുരയിടങ്ങളും നെൽപ്പാടങ്ങളും വാങ്ങി.

1914-ൽ കാൻഡിയിൽ പോയി അഭിവന്ദ്യ ചൂളപ്പറമ്പിൽ പിതാവിന്റെ മെത്രാഭിഷേക കർമ്മത്തിൽ സംബന്ധിച്ചു. പാലത്തുരുത്തുപള്ളി സ്വന്തം ചെലവിൽ പണികഴിപ്പിച്ചു. അതോടൊപ്പം പള്ളിമുറിയും. അതിൽ ഒരു മുറി തൻ്റെ മകനായ ഫാ. തോമസിനുവേണ്ടിയും ചേർത്തു പണിതു. പള്ളിക്ക് ആവശ്യമായ വസ്‌തുക്കളും സാധനസാമഗ്രികളും വാങ്ങിച്ചുകൊടുത്തു. 1927 ഒക്ടോബർ 19 ന് അമ്മ ത്രേസ്യാമ്മയുടെ നാമധേയത്തിലുള്ള ഈ പള്ളി മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ പിതാവ് വെഞ്ചരിച്ചു. എല്ലാ ദിവസവും ജേക്കബ് കുർബാനയിൽ സംബന്ധിച്ചിരുന്നു. പള്ളിക്കാര്യങ്ങളിൽ ശ്രദ്ധിച്ചു.

1945-ൽ ഫാ. തോമസ് തറയിൽ സഹായമെത്രാനായി. 1951-ൽ മാർ ചൂള പ്പറമ്പിൽ അന്തരിച്ചു. മാർ തറയിൽ രൂപതാഭരണം ഏറ്റെടുത്തു. 1932-ൽ 11-ാം പീയൂസ് മാർപാപ്പാ ഷെവലിയർ സ്ഥാനം ജേക്കബിന് നൽകി. അതി നുശേഷം ‘തറയിൽ മാടമ്പി’ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. ക്നാനായ സമുദായത്തിന്റെയും രൂപതയുടെയും വളർച്ചയ്ക്ക് താങ്ങും തണലുമായും പ്രവർത്തിച്ചു. ഏറെ സാമ്പത്തികസഹായവും നൽകി. ക്നാനായ കത്തോ ലിക്കാ മഹാജനസഭയുടെ സ്ഥാപകപിതാക്കളിൽ ഒരാളായിരുന്നു. 1948-ൽ 88-ാമത്തെ വയസിൽ അദ്ദേഹം കർത്താവിൽ നിദ്രപ്രാപിച്ചു. കർഷകപ്രമു ഖനായിരുന്നതിനാൽ കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നേടിക്കൊടു ത്തു. കോടതിയിൽ ഹാജരാകാതെ കോടതിക്കാര്യങ്ങൾ നടത്താനുള്ള അനു മതി ലഭിച്ചിരുന്നു. മാടമ്പിസ്ഥാനമേറ്റതിനുശേഷം ഏതു പള്ളിയിലും ഒരു പ്രത്യേക ഇരിപ്പിടം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് ലഭിച്ച വാർത്ത: പഴേപുരയിൽ ഉതുപ്പ് പാലത്തുരുത്തേൽ തൊമ്മി എന്നിവർ ഒരു കപ്പേള പണിതു. പിന്നീടാണ് അവിടെ മാടമ്പിയുടെ നേതൃത്വത്തിൽ ദേവാലയം പണിതത്. പിന്നീട് ഇടവ കയായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *