അഡ്വ. എം.സി. ഏബ്രഹാം മാക്കീൽ (എക്സ് എം.എൽ.എ.)(1917-1997)

അഡ്വ. എം.സി. ഏബ്രഹാം മാക്കീൽ (എക്സ് എം.എൽ.എ.)(1917-1997)

മാതാപിതാക്കൾ: മാഞ്ഞൂർ മാക്കീൽ ചുമ്മാരും അന്നമ്മയും.

സഹോദരങ്ങൾ: ഏപ്പുകുട്ടി, ചാക്കോ, ലൂക്കാ, തോമസ്, ഏലിക്കുട്ടി, ത്രേസ്യാമ്മ, സിസ്റ്റർ സിബിയാ, റോസമ്മ.

ഭാര്യ: കൈപ്പുഴ മുകളേൽ സൈമൺ മകൾ ത്രേസ്യാമ്മ,

മക്കൾ: സൈമൺ, മാത്യു, ജോയി, ഷിബു, സിബി, ബിബിമോൾ, രമണി. എല്ലാ വരും വിവാഹിതരും ഉന്നതനിലയിൽ ജീവി ക്കുന്നവരുമാണ്.

വിദ്യാഭ്യാസം

ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് ബി.എ യും തിരുവനന്തപും, ലോ കോളേജിൽനിന്ന് ബി.എൽ. ഡിഗ്രിയും സമ്പാദിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ്, കോൺഗ്രസ് എം.എൽ.എ. തുടങ്ങിയ സ്ഥാന ങ്ങൾ നേടി, വിമോചന സമരത്തിൽ പങ്കെടുത്തു. കടുത്തുരുത്തിയിൽ‌നിന രണ്ടു തവണ എം.എൽ.എ യായി ജയിച്ചു. കൊൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പ് ആയി. നല്ല നിയമസഭാ സാമാജികനായി അംഗീകരിക്കപ്പെട്ടു. വത്ത ക്കാനിൽ പോയി ജോൺ 23-ാമൻ മാർപാപ്പായെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു. ക്നാനായ കത്തോലിക്കാ കോൺഗ്രസിൽ സജീവമായി പ്രവർത്ത ച്ചു. അതിന്റെ ജനറൽ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു അഖില കേരള കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രതിനിധിസഭാംഗമായി പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. അടിയുറച്ച ജനാധിപത്യ വിശ്വാസിയു യിരുന്നു. ഏതാനും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവിധങ്ങ ളായ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് 1997-ൽ എ.കെ.സി.സി. അവാർഡ് നൽകപ്പെട്ടു. 1997 ഡിസംബർ 27-ാം തീയതി കഥാപുരുഷൻ അന്തരിച്ചു. ക്നാനായ സമുദായത്തിലെ വിലപ്പെട്ട വ്യക്തിയായി അദ്ദേഹം എക്കാലവ സ്മരിക്കപ്പെടും. മാർ മാക്കിൽ മെത്രാൻ്റെ കുടുംബപരമ്പരയിൽപ്പെട്ട വ്യക്തിയെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *